കൊടുങ്ങല്ലൂർ: ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ മേഖല വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും നടത്തി. എ.കെ.പി.എ ജില്ലാ പ്രസിഡന്റ് അനിൽ തുമ്പയിലും സീനിയർ ഫോട്ടോഗ്രാഫർ ബഷീർ മാമിയയും ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ലിജോ ജോസഫ്, ട്രഷറർ സുനിൽ ബ്ലാക്ക് സ്റ്റോൺ, ഇജാസ് വലിയകത്ത്, സുരേഷ് കണ്ണൻ, എ.എസ്. ജയപ്രസാദ്, ബഷീർ മാമിയ, മധുലയചിത്ര, കെ.ആർ.സത്യൻ, മോഹനൻ കിഴക്കുമ്പുറത്ത്, സജിത് കൃസ്മ, അജിത് ഗോപാൽ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.ആർ.സത്യൻ (പ്രസിഡന്റ്), സുരേഷ് കണ്ണൻ(സെക്രട്ടറി), എ.എസ്. ജയപ്രസാദ്(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.