മുളങ്കുന്നത്തുകാവ്: ജനങ്ങളുടെ ആവശ്യങ്ങൾക്കായി രാഷ്ട്രീയം നോക്കാതെ പ്രവർത്തിക്കുന്നവരാകണം തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പൂമല കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ അദ്ധ്യക്ഷയായി. ചോറ്റുപാറ സബ് സെന്റർ പുതിയ കെട്ടിടം (55 ലക്ഷം), വനിതകൾക്കുള്ള ഫിറ്റ്‌നെസ് സെന്റർ (20 ലക്ഷം), പൂമല കുടുംബാരോഗ്യകേന്ദ്രം കോൺഫറൻസ് ഹാൾ, പൊതുജനാരോഗ്യ വിഭാഗം ഓഫീസ് (22 ലക്ഷം) എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് നിർവഹിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.ദേവസി (ബൈജു), ഡോ. താര, മെറീന ബാബു, ജെസി സാജൻ തുടങ്ങിയവർ സംസാരിച്ചു.