meeting

ചാലക്കുടി: സാംബവ മഹാസഭ കൂടപ്പുഴ ശാഖയുടെ അഭിമുഖ്യത്തിൽ സമുദായാചാര്യൻ കാവാരിക്കുളം കണ്ടൻ കുമാരൻ ജയന്തി ആഘോഷിച്ചു. ജില്ലാ ജോ.സെക്രട്ടറി കലാഭവൻ ജയൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.കെ.ശശീന്ദ്രൻ അദ്ധ്യക്ഷനായി. വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളായ അഭിനവ് രജേഷിനെയും അനന്യ ഷാജുവിനെയും അനുമോദിച്ചു. ശശി കോട്ടായി, കെ.വി.അജി, പി.കെ.സാജൻ, പി.കെ.സതീശൻ, എം.സി.മണീധരൻ, രാജേഷ് കോട്ടായി, ശ്രാവൺ സതീശൻ എന്നിവർ സംസാരിച്ചു.