ചാലക്കുടി: എട്ട് ദിവസമായി നടന്നുവന്ന നഗരസഭയിലെ കേരളോത്സവം സമാപിച്ചു. കലാ, കായിക, രചനാ മത്സരങ്ങളിൽ കൂടുതൽ പോയന്റുള്ള കൂടപ്പുഴ ബ്രൈറ്റ് സ്റ്റാർ ക്ലബ് ഓവറാൾ കിരീടം നേടി. നഗരസഭ ഓഫീസ് അങ്കണത്തിൽ നടന്ന സമാപന സമ്മാനദാനച്ചടങ്ങ് ചെയർപേഴ്‌സൻ ഷിബു വാലപ്പൻ ഉദ്ഘാടനം ചെയ്തു. പാർലമെന്ററി പാർട്ടി ലീഡർ ബിജു എസ്.ചിറയത്ത് അദ്ധ്യക്ഷനായി. സി.ശ്രീദേവി, എം.എം.അനിൽകുമാർ, കെ.വി.പോൾ, പ്രീതി ബാബു, ദീപു ദിനേശ്, വത്സൻ ചമ്പക്കര, ബിജി സദാനന്ദൻ, റോസി ലാസർ, സുസമ്മ ആന്റണി, കെ.പ്രമോദ്, ജോൺ ദേവസ്യ, ടി.ഡി.ഡിജി, സ്വാതി എന്നിവർ പ്രസംഗിച്ചു.