photo-
1

വെള്ളാഞ്ചിറ: വെള്ളാഞ്ചിറ അവർ ലേഡി ഒഫ് ഫാത്തിമമാത പള്ളിയിൽ പരിശുദ്ധ ഫാത്തിമ മാതാവിന്റെയും വിശുദ്ധ യുദാ തദ്ദേവൂസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. വിൽസൻ ഈരത്തറ കൊടിയേറ്റി. തുടർന്ന് വിശുദ്ധ കുർബാനയും ജപമാല പ്രദക്ഷിണവും നടന്നു. ഇന്നലെ 9.30ന് തിരുനാൾ കുർബാനയും ഊട്ടുനേർച്ചയും നടന്നു. ഇന്ന് 10ന് തിരുനാൾ കുർബാനയും പ്രദക്ഷിണവും തിങ്കളാഴ്ച പൂർവികരുടെ ഓർമ്മദിനമായി 6.15ന് കുർബാനയും നടക്കും. വികാരി ഫാ. ആന്റോ പാണാടൻ നേതൃത്വം നൽകും.