1

തളിക്കുളം: പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി പ്രകാരം ഭവന നിർമ്മാണം പൂർത്തീകരിച്ച ഗുണഭോക്താക്കളുടെ കുടുംബസംഗമവും വീടുകളുടെ താക്കോൽ വിതരണവും അതിദാരിദ്ര്യ വിമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്ന ചടങ്ങും സി.സി.മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ഐ.സജിത അദ്ധ്യക്ഷത വഹിച്ചു.

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.പ്രസാദ്, അമീർ പി.എം. അഹമ്മദ് എന്നിവർ മുഖ്യാതിഥികളായി. ലൈഫ് ഭവന നിർമ്മാണ പദ്ധതി പ്രകാരം ആഗസ്ത് വരെ 353 കുടുംബങ്ങൾക്ക് ധനസഹായം നൽകി. പഞ്ചായത്തിലെ അതിദരിദ്ര കുടുംബങ്ങളിൽ ഉൾപ്പെട്ട 62 കുടുംബങ്ങൾക്ക് അതിദാരിദ്ര്യത്തിൽ നിന്ന് മോചനം നേടാനാവശ്യമായ സാഹചര്യമൊരുക്കും. പഞ്ചായത്തിലെ അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ട രണ്ട് ഭൂരഹിത ഗുണഭോക്താക്കൾക്ക് സംസ്ഥാന സർക്കാർ വികസിപ്പിച്ച ഭൂമിയുടെ പട്ടയം വിതരണവും ചെയ്തു. വൈസ് പ്രസിഡന്റ് പി.കെ.അനിത, ബുഷറ അബ്ദുൾ നാസർ, സന്ധ്യ മനോഹരൻ, സി.കെ.ഷിജി, കെ.കെ.സൈനുദ്ദീൻ, പ്രീത എന്നിവർ സംസാരിച്ചു.