prethishedham

കൊടുങ്ങല്ലൂർ: പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് -എ.ഐ.എസ്.എഫ് കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗം എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ്. ടി.ആർ.ജിതിൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് സി.എസ്.സംഗീത് അദ്ധ്യക്ഷനായി. എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി അഖിൽ കെ. ജോൺസൻ, ജോയിന്റ് സെക്രട്ടറി പാർവതി, അഡ്വ. വി.എസ്.ദിനൽ, കെ.എസ്.അക്ഷയ്, സഫർ നാരായണൻ, അയിഷ എന്നിവർ സംസാരിച്ചു.