പുന്നംപറമ്പ് : വനപാലകർ നടത്തിയ ഓപ്പറേഷൻ ഗജയ്ക്കിടയിൽ ഉദ്യോഗസ്ഥർ വനത്തിനുള്ളിൽ നിന്ന് മുഴമൂക്കൻ കുഴി മണ്ഡലി (ഹംപ് നോസ് പിറ്റ് വെപ്പർ) എന്ന ഭീമൻ പാമ്പ്. വാഴാനി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം ഉൾവനത്തിൽ എത്തിയ പ്പോഴാണ് പാറമണ്ഡലി (ചട്ടിത്തലയൻ) എന്ന് കൂടി പേരുള്ള പാമ്പിനെ കണ്ടത്. കുഴിമണ്ഡലികളിൽ ഏറ്റവും ഉപദ്രവകാരിയായ മുഴമൂക്കൻ വനപ്രദേശങ്ങളിൽ മാത്രം കാണുന്നവയാണ്. വാഴച്ചാൽ വനമേഖലയിൽ ധാരാളമായി കണ്ടുവരുന്നുണ്ടെങ്കിലും മച്ചാട് വന മേഖലയിൽ അപൂർവമാണ്. വലിയ മരങ്ങളുടെ ചുവട്ടിലും പാറക്കെട്ടുകൾക്കരികിലും ഒളിച്ചിരിക്കുന്ന പാമ്പ് തവള, ഓന്ത്, ചെറു പക്ഷികൾ എന്നിവയെ ഭക്ഷണമാക്കും. പ്രതിരോധത്തിനും ചികിത്സയ്ക്കും ആന്റിവെനം വികസിപ്പിച്ചിട്ടില്ല എന്നതും വെല്ലുവിളിയാണ്. പോളിവാലന്റ് ആന്റിവെനമാണ് നിലവിലുള്ളത്.