ima-
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇവന്റ് മാനേജ്‌മെന്റ് കേരള യുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വ്വഹിക്കുന്നു.

തൃശൂർ: കേന്ദ്ര സർക്കാരിന്റെ നൈപുണ്യ പരിശീലന സ്ഥാപനമായ എൻ.എസ.്ഡി.സി(നാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ) യുടെ മീഡിയ എന്റർടൈയിൻമെന്റ് സ്‌കിൽ കൗൺസിലിന്റെ കീഴിൽ ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇവന്റ് മാനേജ്‌മെന്റ് കേരള (ഐ.ഇ.എം.കെ) യുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. സംസ്ഥാനത്തെ ആദ്യത്തെ ഇവന്റ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടാണ് ഐ.ഇ.എം.കെ. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ധിഷൻ അമ്മാനത്ത് അദ്ധ്യക്ഷത വഹിച്ചു. ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ ഒഫ് കേരള (ഇമാക്) പ്രസിഡന്റ് രാജു കണ്ണമ്പുഴ, സി.പത്മകുമാർ, മനോജ് പുഷ്‌ക്കരൻ, ഉല്ലാസ് ബാബു, ഫേവർ ഫ്രാൻസിസ്, പ്രതിഭ ധിഷൻ എന്നിവർ പ്രസംഗിച്ചു. തൃശൂർ പാട്ടുരായ്ക്കൽ ജംഗ്്ഷനിൽ ആർവി ട്രേഡ് സെന്ററിലാണ് ഇൻസ്റ്റിറ്റ്യൂട്ട്.