കേച്ചേരി: തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിൽ ഏറ്റവും തിരക്കേറിയ കേച്ചേരി സെന്ററിൽ കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചതിനെതിരെ പരാതി. രണ്ട് ദിവസം മുമ്പാണ് ബോർഡ് ഇവിടെ സ്ഥാപിച്ചത്. ബോർഡ് വച്ചതോടെ യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാനും വാഹനങ്ങൾക്ക് തിരിഞ്ഞു പോകുന്നതിനും തടസമായതായാണ് പരാതി. നിർമ്മാണം പൂർത്തിയായ കേച്ചേരി-അക്കിക്കാവ് ബൈപാസ് റോഡിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് തയാറാക്കിയ വലിയ ഫ്‌ളക്‌സ് ബോർഡാണ് തടസമായി നിലകൊള്ളുന്നത്.