photo-
1

പുത്തൻചിറ: ഗുരുധർമ്മ പ്രബോധിനി സഭയുടെ 23-ാമത് വാർഷിക പൊതുയോഗം സഭാ പ്രാർത്ഥന മന്ദിരത്തിൽ പുത്തൻ ചിറ
ഈസ്റ്റ് ജുമാ മസ്ജിദ് ചീഫ് ഇമാം ഉബൈദുള്ള അഷ്‌റഫി നിസാമി ഉദ്ഘാടനം ചെയ്തു. സഭാ പ്രസിഡന്റ് രാജു പനങ്ങാട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി തിലകൻ, ട്രഷറർ എം.ആർ. സന്തോഷ് ബാബു, സി.കെ. യുധി മാസ്റ്റർ, എം.പി. സുധാകരൻ, എം.എ. അജിത്,കെ.കെ.ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു. വിവിധ അവാർഡുകളും വിദ്യാർത്ഥികൾക്കുള്ള
പ്രോത്സാഹന പുരസ്‌കാരങ്ങളും വിതരണം ചെയ്തു. പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എം.ആർ.സന്തോഷ് ബാബു (പ്രസിഡന്റ്), ചന്ദ്രശേഖരൻ കറുകപ്പിള്ളി (വൈസ് പ്രസിഡന്റ്), രാജു പനങ്ങാട്ട് (സെക്രട്ടറി), അജിത് മഠത്തിപറമ്പിൽ (ജോയിന്റ് സെക്രട്ടറി), തിലകൻ തയ്യിൽ (ട്രഷറർ) എന്നിവരടങ്ങിയ 15 അംഗ കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്.