ചാവക്കാട്: ഒക്ടോബർ 28, 29 തീയതികളിലായി എൽ.എഫ്.സി.ജി.എച്ച് അനുബന്ധ വേദികളിലുമായി നടത്തുന്ന റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിന്റെ പന്തൽ കാൽനാട്ട് കർമ്മം എൻ.കെ.അക്ബർ എം.എൽ.എ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത്, സ്റ്റേജ് പന്തൽ കമ്മിറ്റി ചെയർമാൻ എ.എസ്.മനോജ്, വിദ്യാഭ്യാസ ഉപഡയറക്ടർ പി.എം.ബാലകൃഷ്ണൻ, കൺവീനർ ഒ.ജെ.ബെർട്ടിൻ, മറ്റ് കമ്മിറ്റികളുടെ കൺവീനർമാരും പരിപാടിയിൽ പങ്കെടുത്തു.