photo

കൊടുങ്ങല്ലൂർ: റോട്ടറി ക്ലബ് ഒഫ് കൊടുങ്ങല്ലൂരും അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ റോട്ടറി സാന്ത്വന സ്പർശം 2025 സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. അമൃത ഹോസ്പിറ്റലിലെ 53 ഓളം ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും ഉൾപ്പെടെ 117 പേർ ക്യാമ്പിന് നേതൃത്വം നൽകി. പരിശോധനകളും ആവശ്യമായ മരുന്നുകളും ക്യാമ്പിൽ സൗജന്യമായി വിതരണം ചെയ്തു. ക്യാമ്പ് റോട്ടി ഡിസ്ട്രിക്ട് ഗവർണർ ഡോ.ജി.എൻ രമേഷ് ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് എം.എ.ജോഷി അദ്ധ്യക്ഷനായി. സുരേഷ് നായർ, സക്കറിയ പുന്നച്ചാലിൽ, ടി.കെ. ഗീത, ടി.എസ്. സജീവൻ,ഗീതറാണി, എം.ജയൻ, ഡോ. ശ്രീകുമാർ എന്നിവർ സംസാരിച്ചു.