yathra

കൊടുങ്ങല്ലൂർ : നഗരസഭയിലെ എൽ.ഡി.എഫ് - ബി.ജെ.പി ദുർഭരണത്തിനെതിരെ യു.ഡി.എഫ് കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റവിചാരണ യാത്ര നടത്തി. പുല്ലൂറ്റ് നാരായണമംഗലം വാർഡിൽ നിന്നുമാരംഭിച്ച യാത്ര ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. പി.വി.രമണൻ ക്യാപ്ടനും യൂസഫ് പടിയത്ത് വൈസ് ക്യാപ്ടനുമായ ജാഥ നഗരസഭയിലെ വിവിധ വാർഡുകളിൽ പര്യടനം നടത്തി. സമാപനസമ്മേളനം കോൺഗ്രസ് മാദ്ധ്യമ വക്താവ് ഡോ:ജിന്റോ ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് ഭാരവാഹികളായ ടി.എം.നാസർ, വി.എം.മൊഹിയുദ്ദീൻ, ഇ.എസ്.സാബു, പി.യു.സുരേഷ്, ഇ.എസ്.സിറാജ്, കെ.എസ്.കമറുദ്ദീൻ എന്നിവർ പ്രസംഗിച്ചു. യു.ഡി.എഫ് നേതാക്കളായ വി.എം.ഷൈൻ, എ.ആർ.ബൈജു , കെ.കെ.ചിത്രഭാനു , കെ.പി.സുനിൽകുമാർ, ഡിൽഷൻ കൊട്ടെക്കാട് , നിഷാഫ് കുര്യാപ്പിള്ളി, ടി.എ.നൗഷാദ് തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.