layanam

കൊടുങ്ങല്ലൂർ : കേരള പുലയൻ മഹാസഭ പുല്ലൂറ്റ് ശാഖ കെ.പി.എം.എസ് ടി.വി.ബാബു വിഭാഗത്തിൽ ലയിച്ചു. ലയന സമ്മേളനം കെ.പി.എം.എസ് ജില്ലാ സെക്രട്ടറി സി.വി.ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ പി.സി.ബാബു, വി.എം.പുരുഷോത്തമൻ, അജിത സതീശൻ, എം.സി.അജയഘോഷ്, കെ.കെ.പരമു, യു.എ.ശ്രീനിവാസൻ, അജിത്ത് പുല്ലൂറ്റ്, എം.എസ്.ബിജു എന്നിവർ സംസാരിച്ചു.