കൊടുങ്ങല്ലൂർ: പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച സംസ്ഥാന നിലപാടിനെതിരെ കോൺഗ്രസ് എറിയാട്, അഴീക്കോട് മണ്ഡലം കമ്മിറ്റികൾ പ്രതിഷേധിച്ചു. എറിയാട് പേബസാറിൽ നടന്ന പ്രതിഷേധ സദസ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സലിം കയ്പമംഗലം ഉദ്ഘാടനം ചെയ്തു. എറിയാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.എ.മുഹമ്മദ് സഗീർ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എച്ച്.മഹേഷ്, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ പി.എസ്.മുജീബ് റഹ്മാൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ബി.മൊയ്തു, അഴീക്കോട് മണ്ഡലം പ്രസിഡന്റ് കെ.എം.സാദത്ത്, പഞ്ചായത്ത് പാർലമെന്ററി പാർട്ടി നേതാവ് പി.കെ.മുഹമ്മദ്, പി.പി.ജോൺ, സി.എം.മൊയ്തു, ബഷീർ കൊണ്ടാമ്പുള്ളി, സി.എ.റഷീദ്, പി.എ.മനാഫ്, വി.എം.ഷൈൻ, സി.പി.തമ്പി തുടങ്ങയവർ പ്രസംഗിച്ചു.