abdul-rahaman

കൊടുങ്ങല്ലൂർ : തകർച്ചയുടെ വക്കിലെത്തിയ പല വിദ്യാലയങ്ങളും പൂട്ടേണ്ടി വരുന്ന അവസ്ഥയിൽ നിന്ന് ഇന്നു കാണുന്ന മികവിന്റെ കേന്ദ്രങ്ങളിലേക്ക് ആക്കിയത് ഒരു സർക്കാരിന്റെ ഇച്ഛാശക്തിയാണെന്ന് കായികമന്ത്രി വി.അബ്ദുൾ റഹ്മാൻ പറഞ്ഞു. ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂർ ഗവ. എൽ.പി സ്‌കൂൾ ശതാബ്ദികെട്ടിടത്തിന് സർക്കാർ അനുവദിച്ച ഒരു കോടിയുടെ കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഇ.ടി.ടൈസൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അസി.എക്‌സ്. എൻജിനീയർ ടി.കെ.സന്തോഷ്‌കുമാർ, വൈസ് പ്രസിഡന്റ് സജിത പ്രദീപ്, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.എസ്.ജയ, ശോഭന ശാർങ്ധരൻ, പി.എ.നൗഷാദ്, കെ.എ.അയൂബ്, ജയ സുനിൽരാജ്, പി.യു.കൃഷ്‌ണേന്ദു, രേഷ്മ വിപിൻ, പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.മോഹനൻ, പ്രധാന അദ്ധ്യാപിക സൈജ കരിം തുടങ്ങിയവർ സംസാരിച്ചു.