
തൃശൂർ: വിജിലൻസ് ബോധവത്കരണ വാരാചരണത്തിന്റെ ഭാഗമായി തൃശൂർ വിജിലൻസ് യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. തൃശൂർ തേക്കിൻകാട് മൈതാനിയിലെ തെക്കെഗോപുര നട മുതൽ നായ്ക്കനാൽ വരെ റാലി നടന്നു. തുടർന്ന് അഴിമതി വിരുദ്ധ പ്രതിജ്ഞയുമെടുത്തു. കളക്ടറേറ്റ് അനക്‌സ് ഹാളിൽ സർക്കാർ ഉദ്യോഗസ്ഥർക്കായി ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. തൃശൂർ എൻക്വയറി കമ്മിഷണർ സ്‌പെഷ്യൽ ജഡ്ജ് (വിജിലൻസ്) കെ.എം.രതീഷ് കുമാർ വാരാചരണം ഉദ്ഘാടനം ചെയ്തു. ഡിവൈ.എസ്.പി: സി.ജി.ജിംപോൾ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. ഇൻസ്‌പെക്ടർമാരായ ജയേഷ് ബാലൻ, എം.ദിനേശ് കുമാർ, എം.ടി.ഉമറുൽ ഫാറൂഖ്, എസ്.അനീഷ് തുടങ്ങിയവർ പങ്കെടുത്തു.