ulgadanam
മിനി സ്റ്റേഡിയം കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.

എരുമപ്പെട്ടി: കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ എരുമപ്പെട്ടിയും തൃശൂരും ഏറെ മുന്നിലാണെന്ന് കായിക മന്ത്രി വി.അബ്ദുറഹ്മാൻ. എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ മിനി സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എ.സി. മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷനായി. രണ്ട് കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നിർമ്മിച്ചത്. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്തലാൽ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി.നഫീസ, ജലീൽ ആദൂർ, ഡോ.വി.സി. ബിനോജ്, ബീന സി.ജേക്കബ്, ഷീബ ജോസ്, റീന വർഗീസ്, എം.കെ.ജോസ്, ഷീബ രാജേഷ്, വി.എസ്. ശ്രീജൻ, ഗിരിജ ശിവരാമൻ, പി.എം. ദിൽഷാദ്, ജെ.എഫ്.സിന്റ തുടങ്ങിയവർ പങ്കെടുത്തു.