photo-

മാള: സംസ്ഥാന സ്‌കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ ഹൈജംപിൽ ആളൂർ ആർ.എം.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനി സോണിയ സ്വർണം കരസ്ഥമാക്കി. നേരത്തെ 200 മീറ്റർ ഓട്ടത്തിൽ മൂന്നാംസ്ഥാനം നേടിയിരുന്ന സോണിയക്ക്,

പുതിയ ഇനമായ ഹൈജംപിലൂടെയായിരുന്നു ഈ തിളക്കമാർന്ന നേട്ടം. പൂപ്പത്തി ഇളന്തോളി ജോസഫിന്റെയും (ടൈറ്റസ്) സജിതയുടെയും മകളായ സോണിയ, കഴിഞ്ഞ വർഷം സംസ്ഥാന കായികമേളയിൽ 200 മീറ്ററിൽ മൂന്നാം സ്ഥാനക്കാരിയായിരുന്നു. സ്പ്രിന്റ് ഇനങ്ങളിലായിരുന്നു സ്ഥിരം പരിശീലനം. എന്നാൽ, അപ്രീതീക്ഷിതമായ പരിക്ക് കാരണമാണ്

ഹൈജംപിലേക്ക് തിരിഞ്ഞത്. മുൻ സംസ്ഥാന ഹൈജംപ് താരമായ കായികാദ്ധ്യാപകൻ അരുൺ അരവിന്ദാക്ഷന്റെ കീഴിലാണ് കഴിഞ്ഞ ഒരു വർഷമായി സോണിയ പരിശീലനം നടത്തിയത്.