പുതുക്കാട് : യൂത്ത് കോൺഗ്രസ് പ്രവർത്തകയായ വീട്ടമ്മയുടെ പരാതിയിൽ കോൺഗ്രസ് പുതുക്കാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് അൻവർ സാദത്തിനെ പുറത്താക്കി. പീഡിപ്പിച്ചതായി യൂത്ത് കോൺഗ്രസ് പ്രവർത്തക ഡി.സി.സി ക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഇതിൽ നടപടി ഇല്ലാത്തതിനാൽ ഇവർ റൂറൽ എസ്.പി ക്ക് പരാതി നൽകി. പൊലീസ് കേസെടുത്തു. തുടർന്നായിരുന്നു കോൺഗ്രസിന്റെ പുറത്താക്കൽ. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കിയതായും കോൺഗ്രസ് പുതുക്കാട് ബ്ലോക്ക് പ്രസിഡന്റ് സുധൻ കാരയിൽ അറിയിച്ചു.