
ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ചെയർമാന്റെ മനസിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഇല്ലെന്നും ഉണ്ടായിരുന്നെങ്കിൽ ഇത്രയും വികലമായ രീതിയിൽ ഗാന്ധി പ്രതിമ ബയോപാർക്കിൽ സ്ഥാപിക്കുകയില്ലായിരുന്നുവെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. ഗാന്ധിജിയുടെ പ്രതിമ വികലമായി സ്ഥാപിച്ചതിൽ പ്രതിഷേധിച്ച് ഗുരുവായൂർ മുനിസിപ്പൽ കോൺഗ്രസ് സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുനിസിപ്പൽ കമ്മറ്റി കോർഡിനേറ്റർ ആർ.രവികുമാർ അദ്ധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ ചെയർമാൻ ടി.വി.ചന്ദ്രമോഹൻ, അഡ്വ ടി.എസ്.അജിത്, അരവിന്ദൻ പല്ലത്ത്, ഒ.കെ.ആർ.മണികണ്ഠൻ, കെ.പി.എ.റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു. വൈകിട്ട് നടന്ന സമാപന സമ്മേളനം മുൻ എം.പിയും ഗാന്ധിയനുമായ സി.ഹരിദാസ് ഉദ്ഘാടനം ചെയ്തു.