ഇരിങ്ങാലക്കുട: എസ്.എൻ.ഡി.പി യോഗം മുകുന്ദപുരം യൂണിയനിലെ 2113 ാം നമ്പർ കുഴിക്കാട്ടുകോണം ശാഖയിലെ കുടുംബയോഗം മടത്തിപ്പറമ്പിൽ പുഷ്പാംഗദന്റെ വസതിയിൽ ശാഖാ പ്രസിഡന്റ് രാജേഷ് എരുമക്കാടന്റെ അദ്ധ്യക്ഷതയിൽ നടന്നു. ശാഖാ സെക്രട്ടറി ബാബു ചള്ളിയിൽ, യൂണിയൻ പ്രതിനിധി കെ.എസ്.നന്ദകുമാർ, എൻ.യു.സുകുമാരൻ, വനജ പുഷ്പാംഗദൻ സംസാരിച്ചു. ഏഷ്യാ ബുക്ക് ഒഫ് റെക്കാഡും ഇന്ത്യ ബുക്ക് ഒഫ് റെക്കാഡും കരസ്ഥമാക്കിയ സ്വാതിക് ജിത്തുവിനെ ആദരിച്ചു.