patel

തൃശൂർ: സർദാർ വല്ലഭായ് പട്ടേലിന്റെ 150ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി ഏകഭാരതം, ശ്രേഷ്ഠ ഭാരതം എന്ന സന്ദേശവുമായി മേരാ യുവ ഭാരത് തൃശൂർ ലോക്‌സഭ മണ്ഡലത്തിൽ നടത്തുന്ന യൂണിറ്റി പദയാത്രയുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിക്കും. 31ന് വൈകിട്ട് 3.30ന് വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി.

ആലത്തൂർ നിയോജ മണ്ഡലത്തിലെ പദയാത്രയ്ക്ക് നവംബർ മൂന്നിന് കുന്നംകുളം നഗരത്തിൽ കെ.രാധാകൃഷ്ണൻ എം.പി ഫ്‌ളാഗ് ഓഫ് നിർവഹിക്കും. വാർത്താസമ്മേളനത്തിൽ മേരാ യുവ ഭാരത് ജില്ലാ യൂത്ത് ഓഫീസർ സി.ബിൻസി, നാഷണൽ സർവീസ് സ്‌കീം ജില്ലാ കോർഡിനേറ്റർ രഞ്ജിത്ത് വർഗീസ്, പ്രോഗ്രാം കോർഡിനേറ്റർ എസ്.സതീശ്, അക്കൗണ്ട്‌സ് ആൻഡ് പ്രോഗ്രാം ഓഫീസർ ഒ.നന്ദകുമാർ, വളണ്ടിയർ എം.എസ്.ഐശ്വര്യ എന്നിവർ പങ്കെടുത്തു.