
തൃശൂർ: മാടക്കത്തറ പഞ്ചായത്തിലെ കച്ചിത്തോട് ഡാം നവീകരണം പദ്ധതി പൂർത്തീകരണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. താണിക്കുടം പുഴ നവീകരണത്തിനായി മാസ്റ്റർപ്ലാൻ തയ്യാറാക്കുമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കച്ചിത്തോട് ഡാമിന്റെ നവീകരണ പ്രവൃത്തികൾക്ക് ആവശ്യമായ പണം അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രി കെ.രാജൻ അദ്ധ്യക്ഷനായി. അഞ്ചു കോടി രൂപയുടെ നവീകരണ പ്രവൃത്തികളാണ് നടപ്പാക്കിയത്. ചോർച്ച തടഞ്ഞ് ചെക്ക് ഡാം ബലപ്പെടുത്തലും ഡാമിന്റെ പുനരുജ്ജീവനവും പ്രധാന സന്ദർശക പോയിന്റുകളുടെ നിർമാണവും പൂർത്തീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.രവി, പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനൻ എന്നിവർ വിശിഷ്ടാതിഥികളായി.