
തൃശൂർ: മണ്ണുത്തി വെറ്ററിനറി കോളേജിൽ പന്നികൾ ചത്തുവീഴുന്നത് പന്നിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ 15 ദിവസമായി ഇവിടെ പന്നികൾ ചത്തു വീഴുകയായിരുന്നു. സാമ്പിളെടുത്ത് പരിശോധനയ്ക്കയച്ചതിന്റെ ഫലത്തിൽ പന്നിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ പന്നികളെ കൊല്ലുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഫാമുകളിൽ 1500ലധികം പന്നികൾ ഉണ്ടായിരുന്ന ഇവിടെ ഇപ്പോൾ 300ഓളം പന്നികളാണുള്ളതെന്ന് അധികൃതർ പറഞ്ഞു. പന്നിപ്പനി ബാധിച്ച് പന്നികൾ ചത്തുവീഴുന്നത് സംബന്ധിച്ച വിവരം പുറത്തു വന്നിട്ടും അധികാരികൾ അടിയന്തര നടപടികളെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെയും കൊല്ലേണ്ടി വരും. രണ്ട് മൂന്ന് ദിവസങ്ങളെടുത്താകും പന്നികളെ കൊന്ന് കുഴിച്ചുമൂടുക. പന്നികളെ കൊല്ലുന്നതിന് പ്രത്യേക സംഘമെത്തും.