കൈപ്പറമ്പ്: തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ മുണ്ടൂർ മുതൽ പുറ്റേക്കര വരെയുള്ള 1.8 കിലോമീറ്റർ ദൂരത്തെ കുപ്പിക്കഴുത്ത് അഴിക്കും. നാലുവരിയാക്കി പാത വികസിപ്പിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുന്ന നടപടികൾക്ക് തുടക്കമായി. ഭൂമി വിട്ടുനൽകിയവർക്കുള്ള നഷ്ടപരിഹാരത്തിന്റെ ആദ്യഘട്ട വിതരണം (അവാർഡ് വിതരണം) ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ഭൂമിയുടെ രേഖകൾ കൈമാറിയ ഏഴ് ഗുണഭോക്താക്കൾക്ക് ആദ്യഘട്ടത്തിൽ നഷ്ടപരിഹാരം നൽകി. അവാർഡ് ഇന്ന് നൽകി. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനായി. കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഉഷ ടീച്ചർ പങ്കെടുത്തു. ഏഴ് ഗുണഭോക്താക്കൾക്കായി 82.71 ലക്ഷം രൂപയാണ് അംഗീകരിച്ച് കളക്ടറുടെ ഉത്തരവായത്. മറ്റു ഗുണഭോക്താക്കൾ ഭൂമിയുടെ രേഖകൾ സമർപ്പിക്കുന്ന മുറയ്ക്ക് തുടർന്നുള്ള ഘട്ടങ്ങളിൽ പണം നൽകും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ കൃത്യമായ ഇടപെടലുകളാണ് ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കിയത്.
ഏറ്റെടുക്കുന്നത് 177 സെന്റ് ഭൂമി
അഞ്ഞൂർ വില്ലേജിൽ 327 സർവേ സബ് ഡിവിഷൻ നമ്പറുകളിലായുള്ള 177 സെന്റ് ഭൂമിയാണ് കുപ്പിക്കഴുത്ത് പരിഹരിച്ച് നാലുവരിപ്പാത നിർമ്മിക്കുന്നതിനായി ഏറ്റെടുക്കുന്നത്.
നഷ്ടപരിഹാരത്തുക