
തൃശൂർ: നാഷണൽ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷന്റെ രാജ്യവ്യാപകമായുള്ള പ്രോഗ്രാമാറ്റിക് മാപ്പിംഗ് ആൻഡ് പോപ്പുലേഷൻ സൈസ് എസ്റ്റിമേഷന്റെ ഭാഗമായി ജില്ലാതല കമ്മ്യൂണിറ്റി അഡ്വൈസറി ബോർഡ് കമ്മിറ്റിക്ക് രൂപം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി.ശ്രീദേവി ഉദ്ഘാടനം ചെയ്തു. ടി.ബി ഓഫീസർ ഡോ. ജിൽഷോ ജോർജ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലയിൽ എച്ച്.ഐ.വി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഹൈ റിസ്‌ക് വിഭാഗങ്ങളെ നേരത്തെ കണ്ടെത്തുന്നതിനുമാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. ജില്ലാ എയ്ഡ്‌സ് കൺട്രോൾ ഓഫീസർ ചെയർമാനും ദിശ ക്ലസ്റ്റർ പ്രോഗ്രാം ഓഫീസർ സെക്രട്ടറിയായും വിവിധ വകുപ്പുകളുടെ മേധാവികളെ ഉൾപ്പെടുത്തിയാണ് കമ്മിറ്റി പ്രവർത്തിക്കുക.