കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തിലെ എസ്.എൻ പുരത്ത് നവീകരിച്ച ടൗൺ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ഇ.ടി.ടൈസൺ എം.എൽ.എ നിർവഹിച്ചു. പ്രസിഡന്റ് എം.എസ്.മോഹനൻ അദ്ധ്യക്ഷനായി. 2023-24 സാമ്പത്തിക വർഷത്തിൽ 14 ലക്ഷവും 2025-26 വർഷത്തിൽ 10 ലക്ഷവും വകയിരുത്തിയാണ് ടൗൺ ഓഡിറ്റോറിയം പൂർത്തീകരിച്ചത്. സ്റ്റേജ്, ഗ്രീൻ റൂം, ടോയ്‌ലെറ്റ് അടക്കം 800 സ്‌ക്വയർ ഫീറ്റ് നിർമ്മിക്കുകയും പന്തൽ നവീകരിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് സജിത പ്രദീപ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ കെ.എ.അയൂബ്, സി.സി.ജയ, പി.എ.നൗഷാദ്, വാർഡ് മെമ്പർമാരായ ടി.എസ്.ശീതൾ, ഇബ്രാഹിംകുട്ടി, കെ.ആർ.രാജേഷ്, രമ്യ പ്രദീപ്, ജിബിമോൾ, അസി. സെക്രട്ടറി എം.ഒ.ഡേവീസ്, എം.എസ്. മോഹൻ ദാസ്, എം.ആർ.സച്ചിദാനന്ദൻ എന്നിവർ സംസാരിച്ചു.