pho

പഴയന്നൂർ: കർഷകർക്ക് ഗുണം ലഭിക്കുന്ന രീതിയിൽ കമ്മ്യൂണിറ്റി ഇറിഗേഷൻ പദ്ധതികൾ വിപുലീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പഴയന്നൂർ കല്ലേപാടത്ത് കെ.എം.മാണി കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കർഷകർക്ക് ആവശ്യമായ പച്ചക്കറികളും വിളകളും മികച്ച രീതിയിൽ നടത്തുന്നതിന് ജലസേചന വകുപ്പ് ഒരുക്കുന്ന ഡ്രിപ്പ് ഇറിഗേഷൻ പദ്ധതി വഴി കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ആർ.പ്രദീപ് എം.എൽ.എ അദ്ധ്യക്ഷനായി. കെ.രാധാകൃഷ്ണൻ എം.പി മുഖ്യാതിഥിയായി. ഡോ.സുധീർ പടിക്കൽ, കെ.എം.അഷറഫ്, കെ.പി.ശ്രീജയൻ, ഗീത രാധാകൃഷ്ണൻ, കെ.എ.സുധീഷ്, എസ്.തിലകൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.