കൊടുങ്ങല്ലൂർ: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭ ലോകസഭ വോട്ടർപട്ടിക റദ്ദാക്കി തീവ്ര പുനഃപരിശോധനക്ക് വിധേയമാക്കാനുള്ള കേന്ദ്ര സർക്കാരിന്റെയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെയും തീരുമാനത്തിൽ എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം പി.പി.സുഭാഷ് ഉദ്ഘാടനം ചെയ്തു. കെ.ആർ.ജൈത്രൻ അദ്ധ്യക്ഷനായി. സി.പി.എം ഏരിയാ സെക്രട്ടറി മുസ്താക് അലി, കെ.എസ്.കൈസാബ്, പി.ബി.ഖയ്‌സ്, വേണു വെണ്ണറ, റഹിം പള്ളത്ത്, അഡ്വ. അരുൺ മേനോൻ, ടി.പി.പ്രബേഷ്, അഷ്‌റഫ് സബാൻ, ടി.ആർ.ജിതിൻ എന്നിവർ പ്രസംഗിച്ചു.