nanmanikara-panchayath

പാലിയേക്കര : സംസ്ഥാന ബഡ്ജറ്റിൽ 2.5 കോടിയും രൂപയും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ 4 കോടി രൂപയും വകയിരുത്തി ഭരണാനുമതി ലഭിച്ച നെന്മണിക്കര പഞ്ചായത്തിന്റെ പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. കെ.കെ.രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് മുഖ്യാതിഥിയായി. ടി.എസ്.ബൈജ, അഡ്വ.സാജു ഡേവിഡ്, കെ.എം.ചന്ദ്രൻ, കെ.അജിത, സരിത രാജേഷ്, ഷീല മനോഹരൻ, രാജലക്ഷ്മി രെനീഷ് എന്നിവർ പ്രസംഗിച്ചു. പുതിയ കെട്ടിട സമുച്ചയത്തിന്റെ ഡി.പി.ആർ തയ്യാറാക്കിയ തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിനെയും പഞ്ചായത്ത് ഓവർസിയർ ടി.ജെ.നിഖിലിനെയും ആദരിച്ചു.