മേലൂർ: ചാലക്കുടി കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് ടി.കെ.ആദിത്യവർമ്മ രാജയുടെ ശതാഭിഷേക ആഘോഷത്തോട് അനുബന്ധിച്ച് നിർമ്മിക്കുന്ന സ്‌നേഹഭവനത്തിന് പൂലാനിയിൽ തറക്കല്ലിട്ടു. പൂലാനിയിലെ നിർദ്ധന കുടുംബത്തിനാണ് വീട് വച്ചു നൽകുന്നത്. ടി.കെ.ആദിത്യവർമ തറക്കല്ലിടൽ നിർവഹിച്ചു. ഗവ. പ്ലീഡർ അഡ്വ.കെ.ബി.സുനിൽ കുമാർ, സി.ഡി.തോമസ്, മധു തൂപ്രത്ത്, അംബിക ബാബു, എം.കെ.ടൈറ്റസ്, എം.വി.തിലകൻ എന്നിവർ പങ്കെടുത്തു.