zoo

തൃശൂർ: നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ പൊതുജനങ്ങൾക്കായി സമർപ്പിച്ച സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് നാട് ഒഴുകിയെത്തിയതോടെ ജനസാഗരം. ഉദ്ഘാടനത്തിന് സാക്ഷിയാകാൻ ഉച്ചയോടെ തന്നെ പ്രദേശവാസികളും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ജീവനക്കാരും ജപ്രതിനിധികളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തിയതോടെ പുത്തൂർ ഗ്രാം നിശ്ചലമായി.

പുത്തൂർ പള്ളി മുതൽ പാർക്ക് വരെയുള്ള ദൂരം ആളുകളും വാഹനങ്ങളും നിറഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കമുള്ള വൻജനാവലി എത്തിയത് സംഘാടകരെ പോലും ഞെട്ടിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിനായി രണ്ട് വരിയായാണ് ഉദ്ഘാടന വേദിയിലേക്ക് കയറ്റിവിട്ടത്. കൂറ്റൻ പന്തലിൽ വിവിധ സെക്ടറുകളിലായി ആളുകളെ ക്രമീകരിച്ചിരുത്തി. പന്തലും നിറഞ്ഞൊഴികിയതോടെ സമീപത്തെ സുവോളജിക്കൽ പാർക്കിന്റെ ഓപ്പൺ ഓഡിറ്റേറിയത്തിലേക്കും ആളുകളെ പ്രവേശിപ്പിച്ചു.

ഉദ്ഘാടന ചടങ്ങ് വീക്ഷിക്കുന്നതിനായി ഓഡിറ്റോറിയത്തിൽ ബിഗ് സ്‌ക്രീൻ ഒരുക്കിയിരുന്നു. വൻ ജനപങ്കാളിത്തം കണ്ട മുഖ്യമന്ത്രി സന്തോഷം പ്രകടിപ്പിച്ചതിനൊപ്പം പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെനും മുന്നറിയിപ്പ് നൽകി. സാധാരണയേക്കാൾ കവിഞ്ഞ ആൾക്കൂട്ടം ഉളളതിനാൽ പരിപാടി കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ എല്ലാവരും തികഞ്ഞ അച്ചടക്കം പാലിക്കണമെന്നും ഒരാളും ധൃതിയും തിരക്കും കൂട്ടരുതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

വി​സ്മ​യ​ക്കാ​ഴ്ച​ക​ൾ​ക്കാ​യു​ള്ള​ ​സ്വ​പ്നം​ ​സ​ഫ​ലം

തൃ​ശൂ​ർ​:​ ​ഓ​ണ​ത്തി​നും​ ​പു​തു​വ​ർ​ഷ​ത്തി​നു​മെ​ല്ലാം​ ​ഉ​ദ്ഘാ​ട​നം​ ​ന​ട​ക്കു​മെ​ന്ന് ​ആ​വ​ർ​ത്തി​ച്ച് ​പ​റ​യു​ന്ന​തു​കേ​ട്ട്,​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു​ ​പു​ത്തൂ​രു​കാ​ർ.​ ​ഒ​ടു​വി​ൽ​ ​ആ​ ​സ്വ​പ്നം​ ​സ​ഫ​ലം.​ ​പു​ത്തൂ​ർ​ ​പാ​ർ​ക്ക് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു,​ ​ആ​യി​ര​ങ്ങ​ളെ​ ​സാ​ക്ഷി​യാ​ക്കി.​ ​പാ​ർ​ക്കി​ന്റെ​ ​നി​ർ​മ്മാ​ണോ​ദ്ഘാ​ട​ന​വും​ ​പ​ല​ത​വ​ണ​ ​നേ​രി​ൽ​ക്ക​ണ്ട​വ​രാ​ണ് ​പു​ത്തൂ​രു​കാ​ർ.
അ​വ​ർ​ക്ക് ​മു​ന്നി​ൽ​ ​വി​സ്മ​യ​ക്കാ​ഴ്ച​യാ​യി​ ​ഇ​ന്ത്യ​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഡി​സൈ​ന​ർ​ ​മൃ​ഗ​ശാ​ല​യാ​യ​ ​പു​ത്തൂ​ർ​ ​പാ​ർ​ക്ക് ​തു​റ​ക്കു​ക​യാ​യി​രു​ന്നു.

പ​ത്ത് ​ദി​വ​സം​ ​മു​ൻ​പ് ​ച​ട​ങ്ങി​ന്റെ​ ​കൊ​ടി​യേ​റ്റം​ ​ന​ട​ന്ന​പ്പോ​ൾ​ ​മു​ത​ൽ​ ​പ​രി​മി​ത​മാ​യി,​ ​നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​ ​സ​ന്ദ​ർ​ശ​ന​ത്തി​ന് ​അ​നു​മ​തി​ ​ന​ൽ​കി​യി​രു​ന്നു.​ ​ആ​യി​ര​ത്തി​ല​ധി​കം​ ​പേ​ർ​ ​പാ​ർ​ക്ക് ​സ​ന്ദ​ർ​ശി​ച്ചു.​ ​ഉ​ദ്ഘാ​ട​നം​ ​ക​ഴി​ഞ്ഞും​ ​നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​ ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രു​ടെ​ ​സ​ന്ദ​ർ​ശ​നം​ ​തു​ട​രു​മെ​ന്നാ​ണ് ​വി​വ​രം.​ ​ആ​ദ്യ​ത്തെ​ ​ര​ണ്ടു​മാ​സം​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​ന​ൽ​കു​ന്ന​ ​പ​രി​ശീ​ല​ന​ത്തി​ന്റെ​ ​ഭാ​ഗം​ ​കൂ​ടി​യാ​ണി​ത്.

പു​തു​വ​ർ​ഷ​ത്തി​ൽ​ ​നി​യ​ന്ത്ര​ണം​ ​ഒ​ഴി​വാ​ക്കി​യു​ള്ള​ ​പ്ര​വേ​ശ​ന​മു​ണ്ടാ​കും.​ ​അ​തോ​ടെ,​ ​വി​ദേ​ശ​മൃ​ഗ​ങ്ങ​ളെ​യും​ ​കാ​ണാ​നാ​കു​മെ​ന്നാ​ണ് ​വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ​ ​പ്ര​തീ​ക്ഷ.​ ​ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ​ ​പെ​രു​മ​ഴ​യ​ത്തും​ ​പു​ത്തൂ​ർ​ ​സു​വോ​ള​ജി​ക്ക​ൽ​ ​പാ​ർ​ക്കി​ലെ​ ​ഒ​രു​ക്ക​ങ്ങ​ൾ​ ​ജ​ന​ങ്ങ​ൾ​ ​ഉ​ത്സ​വ​മാ​ക്കി​യി​രു​ന്നു.​ ​മ​ന്ത്രി​ ​കെ.​രാ​ജ​നും​ ​പാ​ർ​ക്ക് ​ഡ​യ​ക്ട​ർ​ ​ബി.​എ​ൻ.​നാ​ഗ​രാ​ജ്,​ ​സ്‌​പെ​ഷ്യ​ൽ​ ​ഓ​ഫീ​സ​ർ​ ​കെ.​ജെ.​വ​ർ​ഗീ​സ് ​എ​ന്നി​വ​ര​ട​ക്ക​മു​ള്ള​ ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​രാ​പ്പ​ക​ൽ​ ​പു​ത്തൂ​രി​ലാ​യി​രു​ന്നു.​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​ഒ​ത്തൊ​രു​മ​യും​ ​ദൃ​ശ്യ​മാ​യി.