
തൃശൂർ: പി.എം ശ്രീ വിവാദത്തിൽ സി.പി.ഐ ഇടഞ്ഞുനിൽക്കുമ്പോഴും പുത്തൂർ സുവോളജിക്കൽ പാർക്ക് ഉദ്ഘാടനവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് റവന്യൂമന്ത്രി കെ.രാജൻ. നാല് പതിറ്റാണ്ട് മുൻപ് തുടങ്ങിയ സുവോളജിക്കൽ പാർക്ക് നിർമ്മാണത്തിന് വേഗമായത് പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷമാണെന്ന് മന്ത്രി രാജൻ പറഞ്ഞു. 2016ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് നടപടികൾക്ക് വേഗം വച്ചത്. ഇതിന് കിഫ്ബി ഫണ്ട് തുണയായി.