krishi

തിരുവനന്തപുരം: ഉള്ളൂർ കുമാരപുരം ഗവ.യു.പി.എസ് സ്‌കൂളിൽ ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ ഭാഗമായി നഗരസഭയും കൃഷിഭവനും സംയുക്തമായി ഹരിത പാഠശാല വിളവെടുപ്പ് മഹോത്സവം സംഘടിപ്പിച്ചു. ജമന്തിത്തോട്ടം,പച്ചക്കറി,ബട്ടർഫ്ലൈ പാർക്ക് എന്നിവയ്ക്ക് തുടക്കം കുറിച്ചു.മെഡിക്കൽ കോളേജ് കൗൺസിലർ ഡി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.കുട്ടി കർഷകരെ അനുമോദിച്ചു. ലീന ദേവി.എസ്.എ,ഗീത.വി.എസ്.നായർ,ഇ.ഇസ്മായിൽ,കൃഷി ഓഫീസർ സ്വപ്ന.സി,എൻ.റീജ,എ.കെ.ജോൺ,ജോയ് ജോസ് എന്നിവർ പങ്കെടുത്തു.