തിരുവനന്തപുരം: കവടിയാർ ഗോൾഫ് ക്ലബിൽ ഓണാഘോഷം സംഘടിപ്പിച്ചു.സതേൺ എയർ കമാൻഡിലെ എയർ ഓഫീസർ മനീഷ് ഖന്ന,പാങ്ങോട് ആർമി ക്യാമ്പിലെ ബ്രിഗേഡ് കമാൻഡർ അനുരാഗ് ഉപാദ്ധ്യായ എന്നിവർ മുഖ്യാതിഥികളായി.ഓണസദ്യയും ക്ഷേത്ര കലാ അക്കാഡമിയുടെ നൃത്ത പ്രകടനങ്ങളും അഗസ്ത്യ കളരിയുടെ കളരിപ്പയറ്റും നടന്നു. മുന്നൂറിലധികം അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു. ഗോൾഫ് ക്ലബ് സെക്രട്ടറി കേണൽ അനിൽ പിള്ള,മുൻ സെക്രട്ടറി നജീബ്,ഗവേണിംഗ് ബോഡി അംഗം ശ്രീകാന്ത്,മുൻ ക്യാപ്ടൻ കേണൽ വസന്ത് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.