വർക്കല: കണ്ണംമ്പ എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി.മധുസൂദനൻപിള്ള ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് വി.മോഹനചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് വൈസ് പ്രസിഡന്റ് ഡോ.ഇ.എസ്.ഷൈജമോൻ മുഖ്യപ്രഭാഷണം നടത്തി.രവീന്ദ്രൻഉണ്ണിത്താൻ,ചന്ദ്രശേഖരൻ നായർ,ബി.എസ്.കുമാരി, ലത,എസ്.പ്രദീപ്,പി.സുഭാഷ്, സി.വി.വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.മുതിർന്ന പൗരന്മാരെ ആദരിച്ചു. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.കരയോഗം സെക്രട്ടറി ടി.രവീന്ദ്രൻ നായർ സ്വാഗതവും ട്രഷറർ ജി.രാമചന്ദ്രൻ നായർ നന്ദിയും പറഞ്ഞു.കരയോഗം ഭാരവാഹികളായി വി.മോഹനചന്ദ്രൻനായർ (പ്രസിഡന്റ്), സി.സുരേഷ്(വൈസ് പ്രസിഡന്റ് ), ടി.രവീന്ദ്രൻനായർ(സെക്രട്ടറി), സജീന്ദ്രബാബു(ജോയിന്റ് സെക്രട്ടറി), ജി.രാമചദ്രൻനായർ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.