വർക്കല: പാലച്ചിറ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഗാന്ധിജയന്തി ദിനമാചരിച്ചു.സ്കൂൾ എം.ഡി ഷിനോദ്.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന,ലഹരിവിരുദ്ധ റാലി,ദേശീയോദ്ഗ്രഥന പ്രതിജ്ഞ,വീഡിയോ പ്രദർശനം,കലാമത്സരങ്ങൾ,ഗാന്ധിയന്മാരെ ആദരിക്കൽ, പരിസരശുചീകരണം,രക്തദാനം,വീൽചെയറുകളുടെ വിതരണം,സമ്മാനദാനം എന്നിവയും ദിനാചരണത്തിന്റെ ഭാഗമായി നടന്നു. സ്കൂൾ പ്രിൻസിപ്പൽ സിന്ധു.എസ് ജയന്തി ദിനസന്ദേശം നൽകി.ഗാന്ധിയന്മാരായ ജി.ഗോവിന്ദൻ നമ്പൂതിരി,എം.ടി വിശ്വതിലകൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സ്കൂൾ രക്ഷാധികാരി എൻ.ദേവദാസ്,അദ്ധ്യാപകരായ ലെസ്സിസെൻ,ബിജികല രാജു,ആതിര എസ്.എസ്,വീണ ഗോകുൽ,സ്മൃതി.ജെ.എസ്,ലക്ഷ്മി സന്തോഷ്,അലിജ.എൽ.അശോക്,മായ.ജെ.എം,ധന്യ വി.എസ്,വാത്സല്യം ചാരിറ്റിഹോം പ്രസിഡന്റ് പി.വിജയലക്ഷ്മി,ബാബു,അനന്തു.എൻ.എസ്,സോജി.വി.എസ്,സുനിത അരുൺ,സിന്ധു.എസ്,അഷ്ടമി.എസ്,റഫീഖ്,രശ്മി.എൻ.രാജൻ,നന്ദു.എം.എസ്,ജലജാംബിക.കെ.എ തുടങ്ങിയവർ പങ്കെടുത്തു.