ddd

ചിറയിൻകീഴ്: ചിറയിൻകീഴ് ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് ആശ്രയ വയോജന കേന്ദ്രത്തിൽ വയോജന ദിനാചരണം നടന്നു.ക്ലബ് പ്രസിഡന്റ് ജി.ചന്ദ്രബാബു,സെക്രട്ടറി അഴൂർ ബിജു എന്നിവർ കേന്ദ്രത്തിലെ അന്തേവാസികളായ ജനാർദ്ദനൻ നായർ,ശശി കുഞ്ഞിരാമൻ പൂജാരി എന്നിവരെ ആദരിച്ചു.ക്ലബ് ട്രഷററും ആശ്രയയുടെ സെക്രട്ടറിയുമായ കെ.ആർ.ഗോപിനാഥൻ,ലയൺസ് ഡിസ്ട്രിക്ട് പ്രിൻസിപ്പൽ സെക്രട്ടറി ടി.ബിജു കുമാർ,വൈസ് പ്രസിഡന്റ് കരാമ സലിം എന്നിവർ പങ്കെടുത്തു.