കിളിമാനൂർ: ക്യാൻസർ ബാധിതനായ ഗൃഹനാഥൻ സുമനസുകളുടെ കനിവ് തേടുന്നു. തൊളിക്കുഴി,മിഷ്യൻകുന്ന്,പറപ്പമൺ ചരുവിള വീട്ടിൽ തമ്പി(64)യാണ് ചികിത്സക്കായി സഹായം തേടുന്നത്. 30 വർഷമായി ടാപ്പിംഗ് തൊഴിലാളിയായിരുന്ന തമ്പിക്ക് അസുഖം ബാധിച്ചതോടെ ടാപ്പിംഗിന് പോകാനാവാതെയായി. ഇതിനിടെ താമസിച്ചിരുന്ന വീടിടിഞ്ഞു. അതോടെ ഭാര്യയ്ക്കൊപ്പം ആറ്റിൻഭാഗത്തെ വാടക വീട്ടിൽ താമസമാക്കി. നിലവിൽ ആർ.സി.സിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ പോകാനുളള യാത്രാക്കൂലി പോലും കൈയിലില്ലാത്ത അവസ്ഥയാണ്. നാട്ടുകാർ പിരിച്ച് നൽകിയ തുക കൊണ്ടാണ് അവസാനമായി ആശുപത്രിയിൽ പോയത്. രോഗം ശ്വാസകോശത്തിലായതിനാൽ കീമോതെറാപ്പിയോ, ഓപ്പറേഷനോ, റേഡിയേഷനോ എടുക്കാൻ കഴിയാത്ത അവസ്ഥയാണ്. ശ്വാസതടസമുള്ളതിനാൽ നടക്കാനുമാകില്ല. നിത്യവൃത്തിയ്ക്ക് പോലും കഷ്ടപ്പെടുന്ന തമ്പിയും കുടുംബവും സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ്. അക്കൗണ്ട് നമ്പർ 332001000007211,ഐ.എഫ്.എസ്.ഇ കോഡ് IOBA 0003320 (ഐ.ഒ.ബി,കിളിമാനൂർ ബ്രാഞ്ച് ),ഫോൺ നമ്പർ: 8086756598.