തിരുവനന്തപുരം: വെട്ടുകാട് മാദ്റെ ദെ ദേവൂസ് ദേവാലയത്തിൽ നടന്ന വിദ്യാരംഭത്തിൽ നൂറുകണക്കിന് കുഞ്ഞുങ്ങൾ ആദ്യാക്ഷരം കുറിച്ചു.ഇടവക വികാരി ഫാ.വൈ.എം.എഡിസന്റെ നേതൃത്വത്തിൽ ഫാ.സൈറസ് കളത്തിൽ (ആർ.സി സ്‌കൂൾ മാനേജർ), ഡോ.എ.ആർ.ജോൺ (മാനേജർ, മരിയൻ കോളേജ്),ഡോ.തദ്ദേവൂസ് ഫിലിപ്പ് (വൈസ് പ്രിൻസിപ്പൽ,സെന്റ് ജേക്കബ്സ് ബി.എഡ് കോളേജ്),ഫാ.എം.എ.ആൽബർട്ട് (മാനേജർ,മരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജ്),ഡോ.എൽ.ആന്റണി (പ്രൊഫസർ,മേരിഗിരി ഫിലോസഫി കോളേജ്),സഹവികാരിമാരായ മരിയ ഡിക്ടർ,രാജേന്ദ്രൻ എന്നിവർ ആദ്യാക്ഷരം കുറിച്ചു. വെട്ടുകാട് വിദ്യാഭ്യാസ ശുശ്രൂഷാ സമിതി, മതബോധന സമിതി, യുവജന ശൂശ്രൂഷാ സമിതി എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്.