ആറ്റിങ്ങൽ: ചിരിച്ചും കരഞ്ഞും ചിണുങ്ങിയും ആയിരം കുരുന്നുകൾ വിജയദശമി ദിനത്തിൽ ആദ്യാക്ഷരത്തിന്റെ മധുരം നുണഞ്ഞു. ക്ഷേത്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും സ്കൂളുകളും കേന്ദ്രീകരിച്ചാണ് മിക്കയിടങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നടന്നത്. രാവിലെ മുതൽ വിദ്യാരംഭത്തിന് കുട്ടികളുമായി വിവിധയിടങ്ങളിൽ രക്ഷിതാക്കൾ എത്തിരുന്നു. അരിയിലും മണലിലും വിരൽ കൊണ്ട് എഴുതുമ്പോഴും ആൾക്കൂട്ടത്തെ കാണുമ്പോഴും കുരുന്നുകൾക്ക് ആകാംക്ഷയും അമ്പരപ്പും ഉണ്ടായിരുന്നു. തോന്നയ്ക്കൽ ആശാൻ സ്മാരകമായിരുന്നു ആറ്റിങ്ങൽ മേഖലയിലെ പ്രധാന എഴുത്തിനിരുത്ത് കേന്ദ്രം.