1

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി കുളത്തൂർ യൂണിറ്റിന്റെ രണ്ടാം വാർഷികവും സ്വയം സഹായ സംഘം സംഗമവും ഐ.എൻ.ഡി.എസ് ഡയറക്ടർ ഫാ.രാഹൂൽ ബി.ആന്റോ ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ് ദൈവാലയ പാരീഷ് ഹാളിൽ നടന്ന പരിപാടി യൂണിറ്റ് പ്രസിഡന്റ് ഫാ.അനിൽകുമാർ എസ്.എം. അദ്ധ്യക്ഷത വഹിച്ചു. നിഡ്സ് മേഖല കോ-ഓഡിനേറ്റർ ഫാ.ജോയി. സി,കുളത്തൂർ ഇടവക സഹവികാരി ഫാ.രജിൻ ഡി.അൽഫോൺസ്,കുളത്തൂർ കൃഷി ഓഫീസർ സുബജിത്, വെൺകുളം വാർഡ് മെമ്പർ അരുൺ, സിസ്റ്റർ ലിലിയാൻ മേരി, മേഖല ആനിമേറ്റർ ഷൈല മാർക്കോസ്, യൂണിറ്റ് സെക്രട്ടറി അനിൽകുമാർ വി,യൂണിറ്റ് ജോയിന്റ് സെക്രട്ടറി വിൽസൻ,എക്സിക്യുട്ടീവ് അംഗം ആൽബിൻരാജ് എന്നിവർ സംസാരിച്ചു. കുളത്തൂർ ബ‌‌സ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച സ്വയം സഹായ സംഘാംഗങ്ങളുടെ റാലി യൂണിറ്റ് പ്രസിഡന്റ് ഫാ. അനിൽ കുമാർ എസ്.എം ഉദ്ഘാടനം ചെയ്തു.