തിരുവനന്തപുരം: എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് കഴിഞ്ഞ രണ്ട് ഡ്രൈഡേ ദിവസങ്ങളിലായി ജില്ലയിൽ നടത്തിയ വ്യാപക പരിശോധനയിൽ അമ്പത് ലിറ്ററോളം മദ്യവും, 5 ലിറ്റർ ചാരായവും, 54.6 ലിറ്റർ ബിയറും പിടികൂടി.പുഞ്ചക്കരി സ്വദേശി ഗോപിനാഥൻ നായർ, കാലടി സ്വദേശി തങ്കം, വെട്ടുകാട് സ്വദേശി ജോയി, മണക്കാട് സ്വദേശി ബിജു, ആര്യനാട് സ്വദേശി അനീഷ്‌കുമാർ, കേശവദാസപുരം സ്വദേശി തൻസിർ എന്നിവരെ അറസ്റ്റ് ചെയ്തു.പിടിക്കപ്പെട്ടവർ നിരവധി അബ്കാരി കേസുകളിലെയും ക്രിമിനൽ കേസുകളിലെയും പ്രതികളാണ്. തുടർന്നും പരിശോധന വ്യാപിപ്പിക്കുമെന്ന് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടി.ആർ.മുകേഷ് കുമാർ അറിയിച്ചു. പരിശോധനയിൽ ഇൻസ്‌പെക്ടർ നിഷാദ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ലോറൻസ്, പ്രിവന്റീവ് ഓഫീസർമാരായ മോൻസി, രഞ്ജിത്, വിപിൻ, വിശാഖ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശരത്,ആരോമൽ രാജൻ,ബിനോജ്,അക്ഷയ്, ശരൺ,അനന്തു,ഗോകുൽ,രവികേഷ്,വിജീഷ്,വനിത സിവിൽ എക്‌സൈസ് ഓഫീസർ റജീന എന്നിവർ പങ്കെടുത്തു.