തിരുവനന്തപുരം: ഒരാഴ്ചയായി റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ നടത്തിവന്ന സ്വച്ഛതാ ഹി സേവാ പരിപാടികൾ ഗാന്ധി ജയന്തിദിനത്തിൽ സമാപിച്ചു.തൈക്കാട് നിന്നാരംഭിച്ച വാക്കത്തോൺ റെയിൽവേ ഡിവിഷണൽ മാനേജർ ദിവ്യകാന്ത് ചന്ദ്രാക്കർ ഫ്ളാഗ് ഓഫ് ചെയ്തു.പട്ടം ഗവ.ജി.എച്ച്.എസ്.എസ്,സഫിയ മിത്ര,ആർ.പി.എഫ് തുടങ്ങിയവർ വാക്കത്തോണിൽ പങ്കാളികളായി.സ്വച്ഛതാ ഹി സേവാ പരിപാടിയിൽ 6889 പേർ പങ്കാളികളായെന്ന് ഡി.ആർ.എം ദിവ്യകാന്ത് ചന്ദ്രാക്കർ പറഞ്ഞു. ചടങ്ങിൽ 1895വൃക്ഷത്തൈകൾ വിതരണം ചെയ്തു. അഡിഷണൽ റെയിൽവേ ഡിവിഷണൽ മാനേജർ വി.ആർ.വിജി ങ്കെടുത്തു.