തിരുവനന്തപുരം: സംസ്ഥാന ഇൻഫർമേഷൻ, പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും പത്രപ്രവർത്തക യൂണിയന്റെയും സഹകരണത്തോടെ കേരള മീഡിയ അക്കാഡമി സംഘടിപ്പിച്ച അന്താരാഷ്ട്ര മാദ്ധ്യമോത്സവം സമാപിച്ചു. ജോൺ ബ്രിട്ടാസ് എം. പി ദീപശിഖ തെളിച്ച് സംഗമം ഉദ്ഘാടനം ചെയ്തു. എ.എ. റഹീം എം.പി, പ്രമോദ് പയ്യന്നൂർ, വിനോദ് വൈശാഖി, ആർ. പാർവ്വതീദേവി, സുരേഷ് വെള്ളിമംഗലം, കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു, സെക്രട്ടറി അരുൺ. എസ്. എസ് തുടങ്ങിയവർ പങ്കെടുത്തു.