പൂവാർ: മദ്യലഹരിയിൽ ഓട്ടോ ഓടിച്ച ഒരാളെ പൂവാർ പൊലീസ് അറസ്റ്റ് ചെയ്തു.പൂവാറിലെ ഇറച്ചിക്കട തൊഴിലാളിയും ഓട്ടോ ഡ്രൈവറുമായ നവാസ് (45) ആണ് അറസ്റ്റിലായത്. ആർ.എസ്.എസ് നൂറാം വാർഷികത്തിന്റെ ഭാഗമായി പൂവാറിൽ സംഘടിപ്പിച്ച റൂട്ട് മാർച്ചിന് ഇടയിലേക്ക് അപകടകരമായ രീതിയിൽ ഓട്ടോ ഓടിച്ചതിനാണ് അറസ്റ്റ് ചെയ്തതെന്ന് പൂവാർ എസ്.എച്ച്.ഒ പറഞ്ഞു. വൈദ്യ പരിശോധനയ്ക്ക് ശേഷം മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്ത ശേഷം നവാസിനെ വിട്ടയച്ചു.