തിരുവനന്തപുരം: ഇസ്രായേലി ഭീകരതയ്ക്കെതിരെ ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. ജി.പി.ഒയ്ക്ക് മുന്നിൽ മാർച്ച് സമാപിച്ചു. തുടർന്നുള്ള യോഗം ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹീം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് വി.അനൂപ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാൻ,ട്രഷറർ വി.എസ്.ശ്യാമ,സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ.എം.അൻസാരി, എൽ.എസ് ലിജു,ജില്ലാ ജോയിന്റ് സെക്രട്ടറി ആർ.ഉണ്ണിക്കൃഷ്‌ണൻ,വൈസ് പ്രസിഡന്റുമാരായ എസ്.ഷാഹിൻ,കെ.സജീവ്,ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.ഷാനവാസ്,ആദർശ് ഖാൻ,അഡ്വ.എം.നിതീഷ്, വിദ്യാ മോഹൻ,രഞ്ചു,അഡ്വ.ശിജിത്ത് ശിവസ്,ഷൈനു രാജേന്ദ്രൻ,രാഹുൽ,ബ്ലോക്ക് ഭാരവാഹികളായ എം. മഹേഷ്, നിഖിൽ, വിനേഷ് ,സമ്പത്ത് തുടങ്ങിയവർ പങ്കെടുത്തു.