തിരുവനന്തപുരം: കരിക്കകം ശ്രീ ചാമുണ്ഡിക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തോടനുബന്ധിച്ച് വിദ്യാരംഭദിവസം ക്ഷേത്രതന്ത്രി പുലിയന്നൂർ ഇല്ലത്ത് നാരായണൻ അനുജൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ പൂജാമണ്ഡപത്തിൽ വിജയദശമി പൂജകൾ നടന്നു. ക്ഷേത്ര മേൽശാന്തി ശ്രീകൃഷ്ണരു മനോജ് നമ്പൂതിരി,കീഴ്ശാന്തി എ.ജയരാജൻ നമ്പൂതിരി,കവി വി.മധുസൂദനൻ നായർ,മുൻ കേരള ഹൈക്കോടതി ജസ്റ്റിസ് കെ.പി.ബാലചന്ദ്രൻ,കൊല്ലം നിലമേൽ എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.എസ്.ജയദേവ്,കേരള സർവകലാശാല മലയാളം പ്രൊഫസർ ഡോ.പി.വേണുഗോപാലൻ,കേരള യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ ശാസ്ത്ര പ്രൊഫസർ കർണ്ണാടിക് സംഗീതജ്ഞൻ ഡോ.അച്യുത് ശങ്കർ എസ്.നായർ,നിറമൺകര എൻ.എസ്.എസ് വനിതാ കോളേജ് മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫ.ഡോ.ലക്ഷ്മിദാസ്,സരസ്വതി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂട്ട്സ് ചെയർപേഴ്സൺ ഡോ.ദേവി മോഹൻ,സഫയർ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ.വി.സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.പുസ്തകപൂജയും സാരസ്വതഘൃത ജപവും നടന്നു.